കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി; ആനക്കൂട്ടം ഓടിച്ചു; രാത്രി തങ്ങിയത് പാറക്കൂട്ടത്തില്‍
കോതമംഗലത്ത് കുട്ടമ്പുഴ വനത്തിനുള്ളിൽ കാണാതായ സ്ത്രീകളെ കണ്ടെത്തി. വനാതിര്‍ത്തിയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയായിരുന്നു ഇവര്‍. സ്ത്രീകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായിരുന്നു. ആനയെ കണ്ട് പാറയുടെ മുകളില്‍ കയറി സുരക്ഷിതമായി ഇരിക്കുകയായിരുന്നു എന്നാണ് വനംവകുപ്പ് അടക്കമുള്ള തിരച്ചില്‍ സംഘങ്ങളോട് ഇവര്‍ പറഞ്ഞത്.
പശുക്കളെ തിരഞ്ഞ് വനത്തിൽ പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. വനാതിര്‍ത്തിയില്‍ താമസിക്കുന്ന ഇവര്‍ ഇന്നലെ ഉച്ചയ്ക്കാണ് വനത്തില്‍ പോയത്.
കാട്ടാനക്കൂട്ടത്തിനിടയില്‍ കുടുങ്ങി എന്നാണ് കാണാതായവരില്‍ ഒരാളായ മായ വീട്ടില്‍ അറിയിച്ചത്. പാറയുടെ മുകളില്‍ ഇരിക്കുന്നു എന്നാണ് അറിയിച്ചത്. ഇതിനുശേഷം ഇവരുടെ ഫോണ്‍ ഓഫായി. എവിടെയാണ് പാറക്കൂട്ടം ഉള്ളത് എന്ന് ചോദിച്ചപ്പോള്‍ ഇവര്‍ക്ക് സ്ഥലം പറയാന്‍ കഴിഞ്ഞിട്ടില്ല. അതാണ് തിരച്ചില്‍ നീണ്ടുപോയത്.
കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായിരുന്നു. വനംവകുപ്പും പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here