ഏറുമാടത്തില്‍ കയറി കാട്ടാനയെ മയക്കുവെടി വയ്ക്കും; വനംവകുപ്പ് ദൗത്യസംഘം കാട്ടിനുള്ളില്‍, ആനയുള്ളത് മണ്ണുണ്ടിയില്‍

വയനാട്: ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നു. നിലവില്‍ ബേലൂര്‍ മഖ്ന എന്ന കാട്ടാന അതിര്‍ത്തി മേഖലയായ മണ്ണുണ്ടിയില്‍ ഉള്ളതായി സിഗ്നല്‍ ലഭിച്ചിട്ടുണ്ട്. ഏറുമാടത്തില്‍ കയറി ആനയെ മയക്കുവെടി വെയ്ക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. കാടുപിടിച്ച പ്രദേശം ആയതിനാല്‍ കാട്ടാനയെ എളുപ്പത്തില്‍ കണ്ടുപിടിക്കാനാണിത്. ട്രാക്കിംഗ് ടീം കാട്ടിലേക്ക് കയറിയിട്ടുണ്ട്.

ആന അക്രമാസക്തമാകാന്‍ സാധ്യത ഉള്ളത് വലിയൊരു വെല്ലുവിളിയാണ്. വളരെ വേഗത്തില്‍ ആന നീങ്ങുന്നതും പ്രതിസന്ധിയാണ്. കുങ്കിയാനകളുടെ സാന്നിധ്യത്തിലാകും മയക്കുവെടിവയ്ക്കുക. വനം വകുപ്പിലെ 15 ടീമുകളും പോലീസിലെ മൂന്ന് ടീമുകളുമാണ് ദൗത്യത്തില്‍ പങ്കെടുന്നത്.

ഞായറാഴ്ച കാട്ടാനയെ വെടിവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ജില്ലയിലെ വന്യമൃഗശല്യത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഫാർമേഴ്സ് റിലീഫ് ഫോറം നാളെ വയനാട്ടില്‍ ഹർത്താലിന് ആഹ്വാനം ചെയ്തു. ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വന്യജീവി ഭീഷണി വിഷയം ഉന്നയിച്ച് യുഡിഎഫ് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top