മിഷന്‍ ബേലൂര്‍ മഖ്ന പ്രതിസന്ധിയില്‍; കാട്ടാന കര്‍ണാടക നാഗർഹോളയില്‍

മാനന്തവാടി: ബേലൂര്‍ മഖ്ന അജിയുടെ ജീവനെടുത്തിട്ട്‌ ഒരാഴ്ച പിന്നിട്ടു. എന്നാല്‍ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഇതുവരെ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. വയനാട്ടിലെ കാടുകളില്‍ നിന്ന് അതിര്‍ത്തിയിലേക്ക് നീങ്ങിയ കാട്ടാന നിലവില്‍ കർണാടക വനത്തിലെ നാഗർഹോളയിലാണെന്ന് പറയുന്നു. വനാതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണിത്‌. ആന അക്രമണകാരിയായതിനാല്‍ പിടികൂടാന്‍ പ്രയാസമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതോടെ മിഷന്‍ ബേലൂര്‍ മഖ്ന പ്രതിസന്ധി ഘട്ടത്തിലാണ്.

ഇരുന്നൂറോളം വനംവകുപ്പ് ജീവനക്കാരാണ് മഖ്നയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയും മുൻപ് കർണാടകയിൽനിന്ന് ബേലൂർ മഖ്നയെ മയക്കുവെടിവച്ച സംഘത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേരടങ്ങുന്ന കര്‍ണാടക വനപാലകരും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മഖ്നയെ മയക്കുവെടി വെക്കാനുള്ള അവസരം ലഭിച്ചെങ്കിലും സാധിച്ചില്ല. ദൗത്യത്തിലുണ്ടായിരുന്ന കുങ്കിയാനകളില്‍ ഒന്നിനെ മഖ്ന ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. എട്ടാം ദിവസം പിന്നിട്ടിട്ടും ദൗത്യം ഉപേക്ഷിക്കാതെ മുന്നേറുകയാണ് വനം വകുപ്പ്. നിലവില്‍ കര്‍ണാടക വനം വകുപ്പാണ് മഖ്നയെ നിരീക്ഷിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top