ടൊവിനോയുടെ ചിത്രം പങ്കുവച്ച സുനില്‍ കുമാറിനെതിരെ പരാതിയുമായി ബിജെപി; ഇടത് സ്ഥാനാര്‍ത്ഥിയെ മത്സരിക്കുന്നത് തടയണമെന്നാവശ്യം; തന്റെ ചിത്രം തിരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന് നടന്‍
തൃശൂര്‍: നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്.സുനില്‍ കുമാറിനെതിരെ പരാതിയുമായി ബിജെപി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബ്രാന്‍ഡ് അംബാസഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. എന്‍ഡിഎ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. രവികുമാര്‍ ഉപ്പത്താണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഇത് ചട്ടലംഘനമാണെന്നും സുനില്‍ കുമാര്‍ മത്സരിക്കുന്നത് തടയണമെന്നും പരാതിയില്‍ ആശ്യപ്പെടുന്നുണ്ട്.
ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡറാണെന്ന് അറിയാതെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചതെന്നാണ് സുനില്‍ കുമാറിന്റെ വാദം. തൃശൂര്‍ പൂങ്കുന്നത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് എടുത്ത ചിത്രമാണ് പങ്കുവച്ചത്. അംബാസഡറാണെന്ന് അറിഞ്ഞതോടെ ചിത്രം പിന്‍വലിച്ചെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.
ചിത്രം വിവാദമായതോടെ പ്രതികരണവുമായി ടൊവിനോ തോമസും രംഗത്തെത്തി. എല്ലാ ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ ആശംസകള്‍ എന്നെഴുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍, താന്‍ കേരള തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡര്‍ ആയതിനാല്‍ തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും അറിയിച്ചു. ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവുമായ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു എന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here