മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം; പരമോന്നത ചലച്ചിത്ര ബഹുമതിപ്രഖ്യാപിച്ചു

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. നാലുപതിറ്റാണ്ടു നീണ്ട അസാധാരണമായ സിനിമ പ്രവര്‍ത്തനങ്ങളും, ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളും കണക്കിലെടുത്താണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 8ന് നടക്കുന്ന 70-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കും.

കേന്ദ്ര വാര്‍ത്തവിനിമയ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘സിനിമയിലെ മിഥുന്‍ ദായുടെ പ്രചോദനാത്മകമായ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ച് മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കാന്‍ ജൂറി തീരുമാനിച്ചു’. കേന്ദ്രമന്ത്രി എക്സില്‍ കുറിച്ചു.

350ഓളം ചിത്രങ്ങളില്‍ മിഥുന്‍ ചക്രവര്‍ത്തി അഭിനയിച്ചിട്ടുണ്ട്. 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് ഒടുവില്‍ അഭിനയിച്ചത്. 2021ല്‍ നടന്‍ ബിജെപിയില്‍ അംഗത്വം എടുത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top