മിസോറാം തിരഞ്ഞെടുപ്പില്‍ അനില്‍ ആന്റണി ബിജെപി അമരക്കാരില്‍ ഒരാള്‍; ചുമതല കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി യാന്‍തുംഗോ പാറ്റണും ഒപ്പം
ന്യൂഡല്‍ഹി: മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണിയ്ക്ക് തിരഞ്ഞെടുപ്പ് ചുമതല. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനും നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി യാന്‍തുംഗോ പാറ്റണ്‍ എന്നിവർക്കും ഒപ്പമാണ് ആനില്‍ ആന്റണിയ്ക്കും ബിജെപി തിരഞ്ഞെടുപ്പ് ചുമതല നല്‍കിയത്.
കിരണ്‍ റിജിജുവിനെ ഇലക്ഷന്‍ ഇന്‍ ചാര്‍ജ് ആയും അനില്‍ ആന്റണി, യാന്‍തുംഗോ പാറ്റണ്‍ എന്നവരെ ഇലക്ഷന്‍ കോ-ഇന്‍ ചാര്‍ജുമാരായും ആണ് നിയമിച്ചിരിക്കുന്നത്.
നാല്‍പ്പതംഗ നിയമസഭയാണ് മിസോറമിലേത്. നവംബര്‍ ഏഴിനാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണലും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മിസോ നാഷണല്‍ ഫ്രണ്ട് 26 സീറ്റുകളില്‍ വിജയിച്ചിരുന്നു. സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് എട്ട് സീറ്റിലും കോണ്‍ഗ്രസ് അഞ്ച് സീറ്റിലും ബിജെപി ഒരു സീറ്റിലുമാണ് വിജയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here