മിസോറാം വിദ്യാർത്ഥി തിരുവനന്തപുരത്ത് കുത്തേറ്റ് മരിച്ചു; സഹപാഠിയെ ചോദ്യംചെയ്യുന്നു
February 23, 2025 1:16 PM

തിരുവനന്തപുരം നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിലാണ് ഒരാൾക്ക് കുത്തേറ്റത്. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നഗരൂർ നെടുംപറമ്പ് എന്ന സ്ഥലത്ത് വെച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. മിസോറാം സ്വദേശി വാലിന്‍റിന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
മൂന്നാം വർഷ വിദ്യാർത്ഥിയാണ് വാലിന്‍റിന്‍. സംഭവത്തില്‍ മിസോറാം സ്വദേശിയായ ലാൽസിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സഹപാഠികളാണ്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നെഞ്ചിലും വയറിലും കുത്തേറ്റാണ് മരണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here