ഇഡിയുടെ അടുത്ത ലക്ഷ്യം എസി മൊയ്തീനും താനുമെന്ന് എംകെ കണ്ണൻ
തൃശൂർ: ഇഡിയുടെ അടുത്ത ലക്ഷ്യം താനും എസി മൊയ്‌തീനുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എംകെ കണ്ണൻ. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പിആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എംകെ കണ്ണന്‍റെ പ്രതികരണം. തങ്ങളിലേക്ക് എത്താൻ വേണ്ടിയാണ് ഇഡി നീക്കമെന്നും കണ്ണൻ പറഞ്ഞു.
ഈ മാസം 29 ന് വീണ്ടും ചോദ്യം ചെയ്യുന്നതിനായി എംകെ കണ്ണനോട് ഹാജരാകാന്‍ ഇഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ 7 മണിക്കൂർ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. മുമ്പ് എംകെ കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി പരിശോധന നടത്തിയിരുന്നു. റെയ്ഡ് നടക്കുന്ന സമയം അദ്ദേഹത്തെ ബാങ്കിലേക്ക് വിളിച്ചുവരുത്തി അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിലായിരുന്നു ഇഡി പരിശോധന നടത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here