സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസിന് ഗുരുതര പരുക്ക്; വീഴ്ച 20 അടി മുകളിൽ നിന്നെന്ന് ദൃക്സാക്ഷികൾ


കൊച്ചി കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് തലയ്ക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമാണ് എന്നാണ് സൂചന. താഴെയുള്ള കോൺക്രീറ്റ് കെട്ടിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് 12000 ഭരതനാട്യ നർത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിക്കായാണ് എംഎൽഎ എത്തിയത്. മന്ത്രി സജി ചെറിയാനും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇദ്ദേഹത്തെ കണ്ടശേഷം സീറ്റിലേക്ക് ഇരിക്കാൻ പോയ ഉമ തോമസ്, ഇവിടെ കെട്ടിയ ബാരിക്കേടിൻ്റെ ഭാഗത്തുകൂടി വീഴുകയായിരുന്നു.

ഏകദേശം ഇരുപതടി ഉയരത്തിൽ നിന്നാണ് വീണത്. മുഖമടിച്ചാണ് വീഴ്ചയെന്നും മൂക്കിൽ നിന്നും വായിൽനിന്നും രക്തം വാർന്ന് പോകുന്നുണ്ടായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top