കത്ത് വിവാദത്തില്‍ സുധാകരന് എതിരെ ഹസന്‍; രാഹുല്‍ കെപിസിസി നോമിനി ആണെന്ന് പറയേണ്ടിയിരുന്നു

കെ.മുരളീധരനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആക്കണമെന്ന ഡിസിസി നേതൃത്വത്തിന്റെ കത്ത് പുറത്തു വന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ കെപിസിസിയുടെ നോമിനി ആണെന്ന് സുധാകരന്‍ പറയേണ്ടിയിരുന്നുവെന്ന് ഹസന്‍ പറഞ്ഞു.
“എഐസിസിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കത്തയക്കുന്നത് സാധാരണമാണ്. ഇലക്ഷന്‍ കമ്മിറ്റി ആരുടെ പേരാണ് നല്‍കിയത് എന്നാണ് എഐസിസി നോക്കുന്നത്. അതിനാല്‍ കത്തില്‍ അന്വേഷണം ആവശ്യമില്ല. കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇലക്ഷന്‍ കമ്മിറ്റി പേര് നല്‍കുന്നത്. ഇതില്‍ ഒരു വിവാദം വരുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് സ്ഥാനാര്‍ത്ഥി എന്നാണ് കെപിസിസി അധ്യക്ഷന്‍ പറയേണ്ടത്.
“ഏകകണ്ഠമായാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഒരു ഇലക്ഷന്‍ കമ്മറ്റി യോഗത്തില്‍ ഒരു നോമിനിയുടെ പേര് ആരെങ്കിലും പറഞ്ഞാല്‍ അത് അയാളുടെ നോമിനി ആകില്ലല്ലോ. എല്ലാ പാര്‍ട്ടിയിലും അങ്ങനെയാണ്.” ഹസന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here