തൊഴിലുറപ്പ് വേതനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രത്തിന് അനുമതി നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍; ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും
ഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ വരുന്ന അംഗങ്ങളുടെ വേതനം വർദ്ധിപ്പിക്കാൻ കേന്ദ്രത്തിന് അനുമതി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചതോടെ വേതനം വർദ്ധിപ്പിക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്നാണ് അനുമതിക്കായി കേന്ദ്രം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
ഏപ്രിൽ ഒന്നുമുതൽ പുതിയ വേതനം നിലവിൽ വരുമെന്നാണ് വിവരം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് അഞ്ചു മുതൽ ആറ് ശതമാനം വരെ വേതന വർദ്ധന നൽകണമെന്ന് ഡിഎംകെ നേതാവ് കനിമൊഴി അധ്യക്ഷയായ പാർലമെൻററി കമ്മിറ്റി ഗ്രാമവികസന വകുപ്പിനോട് ശുപാർശ ചെയ്തിരുന്നു. ഗ്രാമീണ മേഖലയിലെ കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക വർഷം പരമാവധി 100 ദിവസം തൊഴിലുറപ്പ് നൽകുന്ന പദ്ധതിയിൽ ആറ്‍ കോടിയോളം കുടുംബങ്ങളാണ് ഉൾപ്പെടുന്നത്. 35.5 ലക്ഷം കുടുംബങ്ങൾക്ക് ഇതിനോടകം 100 തൊഴിൽദിവസം ലഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here