‘തൊഴിലുറപ്പിന് കേറണ്ട, ഇടത് സ്ഥാനാർത്ഥിയുടെ സ്വീകരണത്തിന് പോണം’; തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേറ്റിന്റെ നിർദ്ദേശം; പഞ്ചായത്തംഗം പറഞ്ഞിട്ടെന്ന് വിശദീകരണം

കോട്ടയം: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കണമെന്നും പണിക്ക് കേറേണ്ടെന്നും തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദേശം. ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം തോമസ് ചാഴികാടന്‍റെ സ്വീകരണത്തിനു പോകാനാണ് നിർദ്ദേശം നൽകിയത്. പഞ്ചായത്ത് മെമ്പർ പറഞ്ഞത് അനുസരിച്ചാണ് സന്ദേശം അയച്ചതെന്നാണ് മേറ്റിന്‍റെ വിശദീകരണം.
തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമം എന്ന് പഞ്ചായത്ത് പ്രസിഡൻറ് വിടി സോമൻ കുട്ടി ആരോപിച്ചു. പഞ്ചായത്ത് ഒമ്പതാം വാർഡ് വിജയപുരത്തെ തൊഴിലാളികൾക്കാണ് നിർദ്ദേശം കിട്ടിയത്. അതേസമയം, നിര്‍ദേശം നല്‍കിയെങ്കിലും തൊഴിലാളികളെല്ലാം ജോലിക്ക് ഹാജരായെന്നും സ്വീകരണ യോഗത്തിന് പോയില്ലെന്നുമാണ് വിവരം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here