നടിയും ബിജെപി നേതാവുമായ നവനീത് റാണക്ക് നേരെ ആൾക്കൂട്ട ആക്രമണം; ‘രക്ഷപ്പെടുത്തിയത് സുരക്ഷാ ഉദ്യോഗസ്ഥർ’

ചലച്ചിത്ര നടിയും ബിജെപി നേതാവുമായ നവനീത് റാണയുടെ തിരഞ്ഞെടുപ്പ് റാലിക്ക് നേരെ ആൾക്കൂട്ട ആക്രമണം. ഖല്ലാറിലെ പ്രചരണ പരിപാടിക്കിടയിൽ ഒരു വിഭാഗം ആളുകൾ കസേരകൾ വലിച്ചെറിയുകയും മുൻ എംപി കൂടിയായ നവനീതിനെതിരെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ദരിയാപൂരിലെ ബിജെപി സ്ഥാനാർത്ഥി രമേഷ് ബണ്ടിലേയുടെ പ്രചരണാർത്ഥം റാണ ഖല്ലാർ ഗ്രാമത്തിലെത്തിയതായിരുന്നു. ബിജെപി നേതാവ് പരാതി നൽകിയതിന് പിന്നാലെ പോലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു.

Also Read: ‘മോദിക്ക് ഓർമ നഷ്ടപ്പെടുന്നു’; അമേരിക്കൻ പ്രസിഡൻ്റിനും ഇന്ത്യൻ പ്രധാനമന്ത്രിക്കും ഒരേ രോഗമെന്ന് രാഹുൽ ഗാന്ധി

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നവനീത് പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഖല്ലാറിൽ സമാധാനപരമായി പ്രചാരണം നടത്തുകയായിരുന്നു. എന്നാൽ തൻ്റെ പ്രസംഗത്തിനിടെ ചിലർ മോശം ആംഗ്യങ്ങൾ കാണിക്കാനും കമൻ്റുകൾ പറയാനും തുടങ്ങി. അതിനെ അവഗണിച്ച് പ്രസംഗം തുടർന്നതോടെ അവർ അള്ളാഹു അക്ബർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. പാർട്ടി പ്രവർത്തകർ അവരെ വിലക്കാൻ ശ്രമിച്ചപ്പോൾ കസേരകൾ വലിച്ചെറിയുകയായിരുന്നുവെന്ന് ബിജെപി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read: മഹാരാഷ്ട്ര ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നവര്‍!! കോൺഗ്രസ്-ബിജെപി മുന്നണികളുടെ സാധ്യത ഇവരുടെ കയ്യില്‍…

അക്രമത്തിൽ പാർട്ടി പ്രവർത്തകർക്ക് പരുക്കേറ്റു. തന്നെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അമരാവതിയിലെ മുഴുവൻ ഹിന്ദു സമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും നവനീത് റാണ പറഞ്ഞു.
സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് അമരാവതി റൂറല്‍ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ കിരൺ വാംഖഡെ അറിയിച്ചു. ഗ്രാമത്തിൽ പോലീസ് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. റാലിക്കിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടായതാണ് സംഘർഷത്തിന് ഇടയാക്കിയത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top