സര്‍ക്കാര്‍ ആപ്പ് തയ്യാര്‍ ; കേരളമൊട്ടാകെ ജനുവരി മുതല്‍

തിരുവനന്തപുരം: ചലച്ചിത്ര ആസ്വാദകർക്ക് സന്തോഷ വാർത്തയുമായി സംസ്ഥാന സർക്കാർ. സിനിമാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി മൊബൈല്‍ ആപ്പും വെബ്സൈറ്റും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സർക്കാർ. ‘എന്റെ ഷോ’ എന്നാണ് പേര്. പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ (കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള 16 തിയേറ്ററുകളില്‍ ‘എന്റെ ഷോ’വഴിയുള്ള ടിക്കറ്റ് വിതരണം ഉടൻ ആരംഭിക്കും.
2024 ജനുവരി ഒന്ന് മുതൽ കേരളത്തിലെ എല്ലാ തിയേറ്ററുകളെയും ഉള്‍പ്പെടുത്തി എന്റെ ഷോ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ‘ബുക്ക് മൈ ഷോ’യിലൂടെയുള്ള സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് സർക്കാർ പുതിയ ആപ്പ് വികസിപ്പിച്ചത്. 1.50 രൂപയാണ് ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സർക്കാരിന് ലഭിക്കുന്നത്. ബുക്കിംഗ് ചാർജ് തിയേറ്ററുകൾക്ക് നിശ്ചയിക്കാം.
ബുക്ക് മൈ ഷോയിലൂടെ സിനിമ ടിക്കറ്റെടുക്കുമ്പോൾ ഒരു ടിക്കറ്റിൽ നിന്നും 35 രൂപയാണ് ചാർജ് ഈടാക്കുന്നത്. മാത്രമല്ല ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ ഭീമമായ തുക നഷ്ടവും സംഭവിക്കുന്നുണ്ട്.’എന്റെ ഷോ’ ആപ്പ് ലോഞ്ച് ആവുന്നതിലൂടെ ഈ നഷ്ടം നികത്താനാവുമെന്നാണ് സർക്കാർ പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here