ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ മൊബൈൽ ചാർജർ നിങ്ങളുടെ ജീവനെടുത്തേക്കാം; സൂക്ഷിച്ചാൽ ദുഖിക്കേണ്ടാ…

ചാർജറിൽ നിന്നും ഷോക്കേറ്റ് യുപി സ്വദേശിയായ ഇരുപത്തിയൊന്നുകാരി മരിച്ചതിന് പിന്നാലെ മൊബൈൽ ഫോൺ ചാർജറുകളുടെ സുരക്ഷയെപ്പറ്റി വീണ്ടും ചർച്ചയാവുന്നു. ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്താണ് ഇതിന് കാരണമെന്നും പ്രതിവിധിയെന്തെന്നും ചൂണ്ടിക്കാട്ടുകയാണ് വിദഗ്ധർ. ഗുണനിലവാരമില്ലാത്ത ചാർജറുകളാണ് പ്രധാനമായും അപകടമുണ്ടാക്കുന്നത് എന്നാണ് അവർ പറയുന്നത്. ബാറ്ററികൾ ചാർജ് ചെയ്യുന്നത് മാത്രമല്ല അപകടകാരണം. അവ തിരഞ്ഞെടുക്കുന്നത് മുതൽ കൈകാര്യം ചെയ്യുന്നതിൽ വരെ ശ്രദ്ധ വേണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.

നമ്മൾ ഉപയോഗിക്കുന്ന ചാർജറുകൾ ഫോണിന് പാകമായേക്കാം എന്നാൽ അവ ശരിയായ അളവിൽ പവർ നൽകില്ല. അതിനാൽ അമിതമായി ഫോണും ചാർജറും ചൂടാകാൻ കാരണമാകും. ഒടുവിൽ ഇത് ഫോണിൻ്റെയോ ചാർജറിൻ്റെ പൊട്ടിത്തെറിയിൽ കലാശിച്ചേക്കാം. ഇത്തരത്തിൽ ചാർജറിൻ്റെ വയറിനും തീ പിടിച്ച് അപകടമുണ്ടാവാനുള്ള സാധ്യതയുണ്ട്. അതിനാൽ ഏറ്റവും ഗുണനിലവാരമുള്ള ചാർജർ ആണ് ഉപയോഗിക്കുന്നതിനൊപ്പം അത് ശരിയായ അളവിലുള്ള പവറാണോ നമ്മുടെ ഫോണിന് നൽകുന്നത് എന്ന് ഉറപ്പിക്കുകയും വേണം.

Also Read: മൊബൈൽ ചാർജറില്‍ നിന്നും ഷോക്കേറ്റു; 22കാരിക്ക് ദാരുണാന്ത്യം

100 ശതമാനം ഉപയോക്താക്കൾക്ക് സുരക്ഷ ഉറപ്പു വരുത്തുന്ന ചാർജറുകൾ ഉണ്ടോ എന്നതിന് ‘ഇല്ല’ എന്നാണ് ഉത്തരമെന്ന് വിദഗ്ധർ പറയുന്നു. ഏറ്റവും മികച്ച ചാർജർ എന്നത് ഫോൺ വാങ്ങുമ്പോൾ വാങ്ങുമ്പോൾ എപ്പോഴും അതിനൊപ്പം ലഭിക്കുന്ന ചാർജറാണ്. അത് തകരാറിലായാലോ നഷ്ടപ്പെട്ടാലോ അതേ കമ്പനിയുടെ ചാർജർ തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. അപ്പോഴും മതിയായ പവർ നൽകുന്നതാണോ എന്ന് ഉറക്കാക്കേണ്ടതുണ്ട്.

Also Read: നിങ്ങളുടെ വീട്ടിലും ‘ഫ്ലൂറിൻ ചോർച്ച’ ഉണ്ടായേക്കാം; ഫ്രിഡ്ജും എസിയുമുള്ളവർ സൂക്ഷിക്കുക

ബാറ്ററി പൂർണമായും ചാർജായാൽ ഉടൻ തന്നെ അൺപ്ലഗ് ചെയ്യണം. ഇത് ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കുമെന്നും ഫോൺ പൊട്ടിത്തെറി പോലുള്ള അപകട സാധ്യത കുറയ്ക്കുമെന്നും വിദഗ്ധർ പറയുന്നു. ചാർജറിൽ ഉപയോഗിക്കുന്ന യുഎസ്ബി കേബിളുകളും നിലവാരമുള്ളതാണ് എന്നുറപ്പിക്കണം. അഡാപ്റ്ററും കേബിളും രണ്ട് കമ്പനികളുടെ ആവതിരിക്കാനും പരസ്പരം പവർ കൈമാറ്റത്തിന് പറ്റുന്നതാണ് എന്ന് ഉറപ്പിക്കുകയും വേണമെന്നും വിദഗ്ദർ പറയുന്നു. കേബിളിന് തീപിടിച്ച് ഓക്ക്‌ലൻഡിലെ ഒരു വീട് കത്തിനശിച്ച സംഭവും അവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കാര്യങ്ങൾ സുക്ഷിച്ചാൽ ഇത്തരം പിന്നീട് ദുഖിക്കേണ്ടി വരില്ലെന്നും വിദഗ്ധർ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top