PSC ഓൺലൈൻ പരീക്ഷ: മോക്ക് ടെസ്റ്റ് ഇനി മുതൽ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന ഓൺലൈൻ പരീക്ഷയെ പരിചയപ്പെടുത്തുന്ന മോക്ക് ടെസ്റ്റ് ഇനി മുതൽ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും മുൻകൂട്ടി ലഭ്യമാക്കുമെന്ന് പി.എസ്.സി അറിയിച്ചു. ഉദ്യോഗാർത്ഥികൾ സ്വന്തം പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം ടൈലിൽ കാണുന്ന റിഹേഴ്സൽ എക്സാമിനേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. റിഹേഴ്സൽ ടെസ്റ്റിന്റെ മറ്റു വിവരങ്ങളും റിഹേഴ്സൽ ടെസ്റ്റും ലഭ്യമാകും.

ഉദ്യോഗാർത്ഥികൾക്ക് എത്ര തവണ വേണമെങ്കിലും റിഹേഴ്സൽ ടെസ്റ്റ് പരിചയപ്പെടാം. ഓൺലൈൻ പരീക്ഷയ്ക്ക് നിലവിൽ അഡ്മിഷൻ ടിക്കറ്റ് ലഭിച്ചവർക്കും ഈ സൗകര്യം ലഭ്യമാകുന്നതാണ്. 2023 ഡിസംബർ ഒന്ന് മുതൽ ഓൺലൈൻ പരീക്ഷയോടൊപ്പം മോക്ക് ടെസ്റ്റ് ഉണ്ടായിരിക്കുന്നതല്ല. പ്രൊഫൈലിൽ ലഭ്യമാകുന്ന റിഹേഴ്സൽ ടെസ്റ്റ് പരിചയപ്പെട്ടതിന് ശേഷം ഓൺലൈൻ പരീക്ഷ എഴുതുവാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണെന്നും പി.എസ്.സി അറിയിച്ചു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top