പ്രയാഗ്‌രാജിൽ പരമ്പരാഗത സ്‌റ്റൈൽ മാറ്റിപ്പിടിച്ച് മോദി; മഹാകുംഭമേളയിൽ പ്രത്യക്ഷപ്പെട്ടത് മൂന്ന് ഗെറ്റപ്പുകളിൽ
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൻ്റെ പരമ്പരാഗത വസ്ത്രധാരണ രീതിയിൽ മാറ്റം വരുത്തിക്കൊണ്ടാണ് ത്രിവേണിസംഗമ വേദിയിൽ മോദി പുണ്യസ്നാനത്തിന് എത്തിയത്.
കായിത താരങ്ങൾ ധരിക്കുന്ന ഡ്രസ് കോഡിലാണ് മോദി സ്നാനത്തിന് എത്തിയത്. സാധാരണ ആളുകൾ ഭക്തിയെ അടയാളപ്പെടുത്തുന്ന കാവി, വെള്ള പോലുള്ള വസ്ത്രങ്ങൾ ധരിച്ച് ചടങ്ങിൽ പങ്കെടുക്കുന്നത്. എന്നാൽ അവരിൽ നിന്നും എല്ലാം വ്യത്യസ്തനാവുകയായിരുന്നു പ്രധാനമന്ത്രി.
ചുവന്ന നിറത്തിലുള്ള ജേഴ്സിയും നീലയിൽ കാവിവരകളുള്ള നീല നിറത്തിലുള്ള അഡിഡാസ് ട്രാക്ക് പാന്റുമായിരുന്നു പുണ്യസ്നാന സമയത്ത് മോദിയുടെ വേഷം. ഈമയം കഴുത്തിൽ നേവി ബ്ലൂ സ്കാർഫും കൈത്തണ്ടയിൽ രുദ്രാക്ഷ ചെയിനും പ്രധാനമന്ത്രി ധരിച്ചിരുന്നു.
പ്രധാനമന്ത്രി ഇന്ന് മഹാകുംഭമേള വേദിയിലെത്തിയത് തൻ്റെ പതിവ് ശൈലിയിലുള്ള വസ്ത്രധാരണ രീതിയിലായിരുന്നു. നെഹ്‌റു ജാക്കറ്റും ക്രീം നിറത്തിലുള്ള കുർത്ത-പൈജാമയും ധരിച്ച് പ്രയാഗ്‌രാജിൽ എത്തിയ മോദി സംഗമ് ഘാട്ട് വരെ ബോട്ട് യാത്രയും നടത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
പൂർവ്വികർക്ക് തർപ്പണം (ആരാധന) ചെയ്യുന്ന ആരതിക്ക് (പ്രാർത്ഥന ചടങ്ങ്) പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയത് കറുത്ത പഫർ ജാക്കറ്റും കളർഫുള്ളായ പഹാരി തൊപ്പിയും ധരിച്ചായിരുന്നു. ഹിമാചൽ പ്രദേശിൻ്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു സവിശേഷമായ തലപ്പാവാണ് പഹാരി. കാവി നിറമുള്ള ഒരു ഷാളും പ്രധാനമന്ത്രി ധരിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here