ആ ഗുണം ജനങ്ങള്‍ക്ക് കിട്ടേണ്ട; പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്രം

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സര്‍ക്കാര്‍. രണ്ട് രൂപ.യുടെ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ജനങ്ങലെ നേരിട്ട് ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ എണ്ണ കമ്പനികളില്‍ നിന്നാകും വര്‍ദ്ധിപ്പിച്ച തുക ഈടാക്കുക.
എന്നാല്‍ ക്രൂഡ് ആയില്‍ വില വര്‍ദ്ധിക്കുമ്പോള്‍ ഇത് ജനങ്ങള്‍ തന്നെ നല്‍കേണ്ടി വരും എന്ന് ഉറപ്പാണ്. ഇതുകൂടാതെ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാല്‍ സ്വാഭാവികമായി പെട്രോളിനും ഡീസലിനും വില കുറയേണ്ടതാണ്. എന്നാല്‍ ആ ഗുണം ഇനി ജനത്തിന് ലഭിക്കില്ല. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിനാല്‍ ഇനി എണ്ണ വില കുറയ്ക്കാന്‍ കമ്പനികള്‍ തയാറാകില്ല.
അനുകൂല സാഹചര്യത്തില്‍ ജനങ്ങളെ പിഴിഞ്ഞ് വരുമാന വര്‍ദ്ധയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്ന വിമര്‍ശനം ശക്തമാവുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here