മോദിസർക്കാർ ‘ഓഗസ്റ്റിൽ വീഴുമെന്ന് മുന്‍ ബീഹാര്‍ മുഖ്യന്‍; തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ലാലുവിന്റെ ആഹ്വാനം

മോദി സർക്കാര്‍ ഉടന്‍ താഴെ വീഴുമെന്നു ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്. ഓഗസ്റ്റ് മാസത്തോടെ കേന്ദ്ര സര്‍ക്കാര്‍ താഴെവീഴുമെന്നും മറ്റൊരു തിരഞ്ഞെടുപ്പിന് തയാറായിരിക്കണമെന്നുമാണ് ലാലു പറഞ്ഞത്. പാർട്ടി പ്രവർത്തകരോടായിരുന്നു ലാലുവിന്റെ മുന്നറിയിപ്പ്.
മോദി സർക്കാർ ദുർബലാവസ്ഥയിലാണ്. സർക്കാർ താഴെവീഴാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടക്കാമെന്നതിനാൽ എല്ലാ പാർട്ടി പ്രവർത്തകരും സജ്ജമായിരിക്കണം, പാർട്ടിയുടെ സ്ഥാപകദിന പരിപാടിയിൽ ലാലു പ്രസാദ് യാദവ് പറഞ്ഞു.
ബിഹാര്‍ പക്ഷെ തൂത്തുവാരിയത് ജെഡിയു-എന്‍ഡിഎ സഖ്യമാണ്. 40 ലോക്‌സഭാ സീറ്റുകളില്‍ 30 ഉം സഖ്യമാണ് നേടിയത്. ഇന്ത്യ സഖ്യത്തിന് ഒമ്പത് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here