വഖഫ് നിയമ ഭേദഗതി പ്രാബല്യത്തില്‍; അതിവേഗം വിജ്ഞാപനം ഇറക്കി മോദി സര്‍ക്കാര്‍
April 8, 2025 10:17 PM

വഖഫ് നിയമ ഭേദഗതി ബില്‍ പ്രാബല്യത്തില്‍ വരുത്തി മോദി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. ഇതോടെ ഇന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായി. ബില്ലിനെതിരായ ഹര്‍ജികള്‍ ഏപ്രില്‍ 16ന് പരിഗണിക്കാന്‍ ഇരിക്കെയാണ് അതിവേഗത്തിലുള്ള വിജ്ഞാപനം.
വഖഫ് നിയം സ്റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. നിയമത്തെ ചോദ്യം ചെയ്ത് ഇതുവരെ 12 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയത്. എന്നാല്‍ ഈ ഹര്‍ജികളില്‍ ഉടന്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന് തീരുമാനിച്ചാണ് പരിഗണിക്കുന്നത് ഈ മാസം 16ലേക്ക് മാറ്റിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here