മോദി ബ്രൂണൈയിൽ; ചരിത്ര നിമിഷത്തിൽ പ്രധാനമന്ത്രി

ഉഭയകക്ഷി ചർച്ചകൾക്കായി ബ്രൂണൈയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. ദാറുസലാമിൽ എത്തിയ പ്രധാനമന്ത്രിയെ കിരീടാവകാശി ഹാജി അൽ മുഹ്തദി ബില്ല സ്വീകരിച്ചു. ഇന്ന് അദ്ദേഹം രാജ്യത്തിൻ്റെ ഭരണാധികാരി ഹാജി ഹസ്നൽ ബോൾകിയയുമയും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. 40 വർഷത്തെ നയതന്ത്രബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനാണ് തൻ്റെ ചരിത്ര സന്ദർനമെന്ന് സോഷ്യൽ മീഡിയായ എക്സിൽ മോദി കുറിച്ചു

പ്രതിരോധ സഹകരണം, വ്യാപാരം, നിക്ഷേപം, ഊർജം, ബഹിരാകാശ സാങ്കേതികവിദ്യ, ആരോഗ്യ സഹകരണം, ശേഷി വികസനം, സംസ്കാരം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ധാരണയുണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് ബ്രൂണെയിൽ തങ്ങുന്ന പ്രധാനമന്ത്രി നാളെ സിംഗപ്പൂരിലെത്തും. പ്രസിഡൻ്റ് തർമൻ ഷൺമുഖരത്‌നം, പ്രധാനമന്ത്രി ലോറൻസ് വോങ്, മുതിർന്ന മന്ത്രി ലീ സിയാൻ ലൂങ്, എമിരിറ്റസ് സീനിയർ മന്ത്രി ഗോ ചോക് ടോങ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top