എന്‍ഡിഎ സത്യപ്രതിജ്ഞയ്ക്ക് മുൻപേ കല്ലുകടി; കാബിനറ്റ്‌ പദവിയില്ല; മന്ത്രിസഭയില്‍ ചേരേണ്ടെന്ന് എന്‍സിപി തീരുമാനം; അനുനയ ചര്‍ച്ചകള്‍ സജീവം

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപേ കല്ലുകടി. മന്ത്രിസഭയില്‍ ചേരേണ്ടെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ എന്‍സിപി തീരുമാനം. കാബിനറ്റ് പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് എൻസിപി നിലപാട്. എന്നാല്‍ ആരാണ് മന്ത്രിയെന്ന തീരുമാനം എന്‍സിപി അറിയിച്ചിട്ടില്ലെന്ന് ബിജെപിയുമായി ബന്ധപ്പെട്ടവരും വ്യക്തമാക്കുന്നുണ്ട്.

മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻസിപി പ്രതീക്ഷിച്ചിരുന്നത്. പ്രഫുൽ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിക്കുന്നതിനാൽ അദ്ദേഹത്തെ പരിഗണിക്കാൻ മോദി തയാറായില്ല. പാർട്ടിയുടെ ഏക എംപിയും മഹാരാഷ്ട്ര അധ്യക്ഷനുമായ സുനിൽ തത്കരയെയും കാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെയാണ് എൻസിപി പ്രതിഷേധമറിയിച്ച് മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.

മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15നാണ് തുടങ്ങുക. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ ഇനി മാസങ്ങൾ മാത്രമാണ് ഉള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി ഏറ്റ സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. കോണ്‍ഗ്രസ്-ശരദ് പവാര്‍ വിഭാഗം ഉള്‍പ്പെട്ട മഹാവികാസ് ആഘാഡിയാണ് ഭൂരിപക്ഷം ലോക്സഭാ സീറ്റുകളും നേടിയത്. മഹാവികാസ് ആഘാഡി 29 സീറ്റുകളില്‍ വിജയം കണ്ടപ്പോള്‍ എന്‍ഡിഎ 18 സീറ്റുകളില്‍ ഒതുങ്ങുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top