മോദി പിന്നാക്ക വിഭാഗക്കാരനല്ലെന്ന് രാഹുല്‍ ഗാന്ധി; പച്ചക്കള്ളമെന്ന് ബിജെപി, വിശദീകരണക്കുറിപ്പ് പുറത്തിറക്കി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതിവിഷയം വീണ്ടും ചർച്ചയാക്കി രാഹുൽ ഗാന്ധിയുടെ നീക്കം. മോദി പിന്നാക്ക വിഭാഗത്തിൽ ജനിച്ചയാളല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്ദേഹം ഒബിസി വിഭാഗക്കാരനാണെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. ഒഡീഷയിലെ ഭാരത് ജോഡോ ന്യായ് യാത്രയുടെ അവസാന ദിവസത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പരാർശം.
“മോദിയുടെ ജനനം ജനറല്‍ വിഭാഗമായ തെലി സമുദായത്തിലാണ്. 2000 വരെ ഇക്കൂട്ടർ പിന്നാക്ക വിഭാഗമായിരുന്നില്ല. ഗുജറാത്തിലെ ബിജെപി സർക്കാരിന്‍റെ കാലത്താണ് തെലി സമുദായത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയത്. അതുകൊണ്ട് തന്നെ ജനനം കൊണ്ട് മോദി പിന്നാക്കക്കാരനല്ല.” മോദി ഒബിസിക്കാരെ ഹസ്തദാനം ചെയ്യാറില്ലെന്നും കോടിപതികളെ മാത്രമാണ് ആലിംഗനം ചെയ്യാറുള്ളതെന്നും രാഹുല്‍ വിമര്‍ശിച്ചു.
അതേസമയം രാഹുലിന്റെ പ്രസ്താനവനയ്ക്ക് മറുപടിയായി ‘പ്രധാനമന്ത്രിയുടെ ജാതിയെക്കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞതിലെ വസ്തുതകള്‍’ എന്ന തലക്കെട്ടില്‍ കേന്ദ്രം കുറിപ്പിറക്കി. രാഹുൽ പച്ചക്കള്ളമാണ് പറയുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് രണ്ട് വർഷം മുമ്പ് അദ്ദേഹത്തിന്റെ ജാതി ഒബിസിയായി വിജ്ഞാപനം ചെയ്യപ്പെട്ടതാണ്. ജവഹർലാൽ നെഹ്‌റു മുതൽ രാഹുൽ ഗാന്ധി വരെയുള്ള മുഴുവൻ നെഹ്‌റു-ഗാന്ധി കുടുംബവും ഒബിസികൾക്ക് എതിരാണെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്‌സിൽ കുറിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here