ചന്ദ്രനിൽ ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി ‘ചന്ദ്രമാതാ ശിവശക്തി പോയന്റ്’; പേരിട്ട് പ്രധാനമന്ത്രി
‘ചന്ദ്രമാതാ ശിവശക്തി പോയന്റ്’ ഇനി ഈ പേരിലാകും ചന്ദ്രനിൽ ലാൻഡർ ഇറങ്ങിയ സ്ഥലം അറിയപ്പെടുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പേര് നിർദേശിച്ചത്. ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തി നേരിട്ട് അഭിനന്ദിച്ച പ്രധാനമന്ത്രി ശിവശക്തി പോയന്റ് ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമാണ് എന്ന് പറഞ്ഞു.
2019 ൽ ചന്ദ്രയാൻ -2 തകർന്ന ചന്ദ്രനിലെ പോയിന്റിന് ‘തിരംഗ പോയിന്റ്’ എന്നും പ്രധാനമന്ത്രി പേരിട്ടു. ചാന്ദ്രയാൻ-3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയപ്പോൾ മോദി ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയാൽ ഉടൻ ബംഗളൂരുവിൽ പോയി ചന്ദ്രയാൻ-3 വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് ആദരം അർപ്പിക്കാൻ ഞാൻ തീരുമാനിച്ചതായും മോദി വ്യക്തമാക്കി. ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥും മറ്റ് ശാസ്ത്രജ്ഞരും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here