മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിന് എതിരെ യുഎസ്; ഒരേ സമയം എല്ലാവരുടെയും സുഹൃത്താകാന്‍ കഴിയില്ല

മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ അതൃപ്തി വ്യക്തമാക്കി അമേരിക്ക. യുദ്ധത്തിനെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ഒരേ സമയം എല്ലാവരുടെയും സുഹൃത്താകാൻ കഴിയില്ലെന്നും യുദ്ധ സമയത്ത് സ്വതന്ത്ര നിലപാട് എന്ന ഒന്നില്ലെന്നും എറിക് ഗാർസെറ്റി പറഞ്ഞു.
ഇന്ത്യയുടേത് സ്വതന്ത്ര നിലപാട് എന്നതിനെ ബഹുമാനിക്കുന്നു. എന്നാൽ യുദ്ധസമയത്ത് സ്വതന്ത്ര നിലപാട് എന്ന ഒന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം മനസിലാക്കണമെന്നും ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ പറഞ്ഞു.
കഴിഞ്ഞ ദിവസം റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുടിൻ, റഷ്യയിലെ ഏറ്റവും ഉയർന്ന ദേശീയ ബഹുമതിയായ ഓഡർ ഓഫ് സെൻറ് ആൻഡ്രു സമ്മാനിച്ചിരുന്നു. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് മോദി പ്രതികരിക്കുകയും ചെയ്തിരുന്നു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കാനുള്ള നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മോദി പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കി ചൂണ്ടിക്കാട്ടിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here