വാരണസിയില്‍ വിയർത്ത് നരേന്ദ്രമോദി; ആദ്യ മണിക്കൂറില്‍ നാലായിരത്തിലധികം ലീഡ് നേടി കോണ്‍ഗ്രസ്; സ്മൃതി ഇറാനിയും പിന്നില്‍

ആദ്യ മണിക്കൂറില്‍ ഞെട്ടിച്ച് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യഘട്ടത്തില്‍ പിന്നിലായി. 4089 വോട്ടിന്റെ ലീഡാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് നേടിയത്. ലീഡ് നില കുറയ്ക്കാൻ മോദിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മുന്നിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഉത്തര്‍പ്രദേശില്‍ ബിജെപിയും ഇന്‍ഡ്യ സഖ്യവും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. 37 സീറ്റുകളിലാണ് നിലവില്‍ ഇന്‍ഡ്യ സഖ്യം മുന്നേറുന്നത്. 32 സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്.

അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പിന്നിലാണ്. 5337 വോട്ടിന്റെ ലീഡാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിഷോറിലാല്‍ നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിക്കെതിരെ അട്ടിമറി വിജയം നേടിയാണ് സ്മൃതി ഇറാനി അമേഠി പിടിച്ചത്. ഉത്തര്‍പ്രദേശില്‍ ബിജെപി വലിയ തിരിച്ചടിയാണ് അഭിമുഖീകരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top