ആര്‍എസ്എസ് മേധാവിയുടെ സുരക്ഷ ഇനി മോദിക്കും ഷായ്ക്കും തുല്യം; തീരുമാനം സുരക്ഷാ പാളിച്ച വ്യക്തമായതോടെ

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കുന്ന അതേ സുരക്ഷ ഇനി ആർഎസ്എസ് മേധാവിക്കും ലഭിക്കും. മോഹൻ ഭാഗവതിന്റെ സുരക്ഷ അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ കാറ്റഗറി സുരക്ഷയാക്കി മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. തീവ്ര ഇസ്ലാമിക സംഘടനകളിൽ നിന്നുൾപ്പെടെ മോഹൻ ഭാഗവത് നേരിടുന്ന ഭീഷണി കണക്കിലെടുത്താണ് തീരുമാനം.

ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഭാഗവതിന് നല്‍കുന്ന സുരക്ഷയില്‍ പാളിച്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു. സി ഐഎസ്എഫിനാണ് സുരക്ഷാ ചുമതല. രണ്ടാഴ്ച മുന്‍പാണ് തീരുമാനം എടുത്തത്. വിവിധ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഇനി മുതല്‍ പുതിയ തീരുമാനപ്രകാരമുള്ള സുരക്ഷാ സന്നാഹങ്ങള്‍ ആയിരിക്കും എരപ്പെടുത്തുക. വിമാന-ട്രെയിൻ യാത്രകൾക്കും പ്രത്യേക സുരക്ഷാ പ്രോട്ടോക്കോൾ നിലനില്‍ക്കും. ഭാഗവത് സഞ്ചരിക്കുന്ന ഹെലികോപ്റ്ററില്‍ അടക്കം സുരക്ഷാപ്രോട്ടോക്കോള്‍ പാലിച്ചാകും യാത്ര നടത്തുക. കുറച്ചു നാളുകളായി ആഭ്യന്തരമന്ത്രാലയം ഭാഗവതിന്റെ സുരക്ഷ വിലയിരുത്തുകയായിരുന്നു. പല ഭീകര സംഘടനകളും ഭാഗവതിനെ ലക്ഷ്യമിടുന്നു എന്ന വിവരം മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഇതോടെയാണ് സുരക്ഷ കര്‍ക്കശമാക്കാന്‍ തീരുമാനിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top