മോഹൻ ചരൺ മാജി ഒഡീഷാ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച; മാജിയുടെ വരവ് തീര്‍ത്തും അപ്രതീക്ഷിതമായി

ഒഡീഷ മുഖ്യമന്ത്രിയായി മോഹൻ ചരൺ മാജിയെ പ്രഖ്യാപിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ് പ്രഖ്യാപനം നടത്തിയത്. ബുധനാഴ്ച മാജി സത്യപ്രതിജ്ഞ ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. ഒഡീഷയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് മാജി.

നാല് തവണ എംഎൽഎയായിരുന്ന മാജിയെ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ധർമേന്ദ്ര പ്രധാനും ജുവൽ ഓറമും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് മാജിയുടെ വഴി തെളിഞ്ഞത്.

കെ.വി.സിങ് ഡിയോ, പ്രവതി പരീദ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും.കിയോൻജർ നിയമസഭാ മണ്ഡലത്തിൽനിന്ന് 11,577 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാജി വിജയിച്ചത്. ബിജു ജനതാദളിന്റെ മീണാ മാജിയായിരുന്നു എതിർ സ്ഥാനാർഥി. 24 വർഷത്തെ നവീൻ പട്നായിക്കിന്റെ ഭരണം അവസാനിപ്പിച്ചാണ് ഒഡീഷയിൽ ബിജെപി ഭരണം പിടിച്ചെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top