പി.വി. ഗംഗാധരന്റെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാലും മമ്മൂട്ടിയും

പ്രമുഖ ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിയും മോഹൻലാലും. ‘ഒരു വടക്കൻ സ്നേഹ ഗാഥയിലെ നായകനെന്നാണ്’ മമ്മൂട്ടി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു അദ്ദേഹത്തിനോടുണ്ടായിരുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിലൂടെയാണ് താരങ്ങളുടെ പ്രതികരണം.


വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു പി.വി. ഗംഗാധരന്റെ അന്ത്യം. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. അങ്ങാടി, ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കാണാക്കിനാവ്, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് തുടങ്ങി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ നിരവധി സിനിമകളുടെ നിർമാതാവാണ്. എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here