ബറോസ് മാർച്ച് 24ന്; തീയതി കുറിച്ച് മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ് റിലീസ് പ്രഖ്യാപിച്ചു. അടുത്ത വർഷം മാർച്ച് 24 ന് ചിത്രം റിലീസ് ചെയ്യും. മോഹൻലാൽ തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജ് വഴി പോസ്റ്റർ പങ്കുവെച്ചാണ് റിലീസ് അറിയിച്ചത്.

2021 മാര്‍ച്ച് 24ന് ആയിരുന്നു ചിത്രത്തിന്‍റെ ഒഫിഷ്യല്‍ പ്രഖ്യാപനം. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ഷൂട്ടിംഗ് നടന്നിട്ടുണ്ട് എന്നാണ് വിവരം.

ബറോസ് നിർമിക്കുന്നത് മോഹൻലാലിൻറെ കമ്പനിയായ ആശിർവാദ് സിനിമാസ് തന്നെയാണ് . ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ത്രീഡിയിൽ ഒരുങ്ങുന്ന ഫാന്റസി ചിത്രമായതിനാൽ ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുണ്ട്.

സിനിമയുടെ സ്പെഷ്യല്‍ എഫക്ട്സ് ഇന്ത്യയിലും തായ്‍ലന്‍റിലും ആയാണ് നടക്കുന്നതെന്നും മറ്റ് ജോലികൾ എല്ലാം പൂർത്തിയായെന്നും മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top