മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡറായി ക്രേസ് ബിസ്‌ക്കറ്റ് വീണ്ടും; കരാര്‍ ഒപ്പിട്ടു

കൊച്ചി: ലോക വിപണിയിലേക്ക് വ്യാപിക്കുന്ന ക്രേസ് ബിസ്‌ക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി മോഹന്‍ലാല്‍. 38 വര്‍ഷം പഴക്കമുള്ള ക്രേസ് ബിസ്‌ക്കറ്റ്‌സിന്റെ ആദ്യ ബ്രാന്‍ഡ് അംബാസിഡറായാണ് മോഹന്‍ലാല്‍ എത്തുന്നത്. രാജ്യത്തെ തന്നെ പ്രധാന ബിസ്‌ക്കറ്റ് നിര്‍മ്മാതാക്കളായ ക്രേസ് ബിസ്‌ക്കറ്റിനെ ആസ്‌കോ ഗ്ലോബല്‍ ഏറ്റെടുത്താണ് ലോകോത്തര നിലവാരത്തില്‍ പുനരവതരിപ്പിക്കുന്നത്. ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ബിസിനസ് ശൃംഖലകളുള്ള ആസ്‌കോ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ രുചി വൈവിധ്യം എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയും.

കോഴിക്കോട് കിനാലൂരില്‍ ഒരു ലക്ഷം ചതുരശ്ര അടിയില്‍ കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് കണ്‍ഫക്ഷണറി ഫാക്ടറിയും അന്താരാഷ്ട്ര നിലവാരമുള്ള പ്രൊഡക്ഷന്‍ യൂണിറ്റും സ്ഥാപിച്ചാണ് ക്രേസ് വിപണിയിലെത്തിയത്. ഇവരുടെ 12 വ്യത്യസ്തങ്ങളായ ഉത്പ്പന്നങ്ങളും വലിയ വിപണി വിജയം നേടിയിരുന്നു. അതിനൂതന സാങ്കേതിക വിദ്യയും അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫുഡ് ടെക്‌നോളജിസ്റ്റുകളും നേരിട്ടു തയ്യാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്‌ക്കറ്റുകളുടെ പ്രത്യേകതകളാണ്. മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡറായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ ക്രേസ് ചെയര്‍മാന്‍ അബ്ദുള്‍ അസീസ് ചൊവ്വഞ്ചേരി, ഡയറക്ടര്‍ അലി സിയാന്‍, ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റ് വി.എ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലോക സഞ്ചാരികള്‍ രുചി തേടി വന്ന ഇന്ത്യയില്‍ നിന്നും ലോകത്തേക്ക് രുചിയുമായി സഞ്ചരിക്കുന്ന അഭിമാനകരമായ യാത്രയില്‍ ക്രേസ് ബിസ്‌ക്കറ്റിനൊപ്പം പങ്കുചേരുകയാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top