മോഹൻലാൽ കമന്റ് ചെയ്യാത്തതുകൊണ്ട് ബിസ്കറ്റ് കഴിക്കാതിരിക്കണ്ട; ‘കഴിക്ക് മോനേ, ഫ്രണ്ട്സിനും കൊടുക്കൂ’ എന്ന് ലാലേട്ടൻ

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയ്ക്ക് താഴെ ഇഷ്ടതാരം കമന്റ് ചെയ്യാനായി ഒരുപാടുപേര്‍ ചെയ്ത റീലുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ കണ്ടുകഴിഞ്ഞതാണ്. പല താരങ്ങളും വീഡിയോയില്‍ കമന്റ് ചെയ്യുകയും വൈറല്‍ ആകുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ട്രെന്‍ഡ് ഏറെക്കുറെ അവസാനിച്ചെന്ന് കരുതുമ്പോഴാണ് മറ്റൊരു റീല്‍ വരുന്നത്.

മോഹന്‍ലാല്‍ കമന്റ് ചെയ്താല്‍ മാത്രമേ ബിസ്‌കറ്റ് കഴിക്കൂ എന്ന തലക്കെട്ടില്‍ എഴുതിയ വീഡിയോ ആണ് മൂന്നുപേര്‍ പങ്കുവെച്ചത്. റീലില്‍ കാണിച്ചിരിക്കുന്ന ബിസ്‌കറ്റ് ആണ് ഇതിലെ താരം. വി.എ ശ്രീകുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച് വൈറലായ പരസ്യത്തിലെ ക്രേസ് ബിസ്‌ക്കറ്റാണ് വീഡിയോയില്‍ ഉള്ളത്. നാല് ദിവസമായി വീഡിയോ പോസ്റ്റ് ചെയ്ത് അവര്‍ മോഹൻലാലിന്റെ കമന്റിനായി കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ കമന്റ് ചെയ്യില്ലെന്ന് ഭൂരിഭാഗം പേരും ഉറപ്പിച്ചു. എന്നാല്‍ ആ പ്രവചനങ്ങളെ തകിടംമറിച്ച് ഒടുവില്‍ മോഹന്‍ലാലിന്റെ കമന്റ് എത്തി. ‘കഴിക്ക് മോനെ, ഫ്രണ്ട്‌സിനും കൊടുക്കൂ’ എന്നായിരുന്നു വീഡിയോക്ക് താഴെ മോഹന്‍ലാലിന്റെ പ്രതികരണം.

‘ലാലേട്ടന്‍ കമന്റ് ചെയ്തിട്ട് നിങ്ങള്‍ ബിസ്‌കറ്റ് തിന്നുന്നത് കാണണം’ എന്ന കമന്റുകളെ നിഷ്പ്രഭമാക്കിയായിരുന്നു മോഹന്‍ലാലിന്റെ കമന്റ്. രണ്ട് മണിക്കൂറിനുള്ളില്‍ പന്ത്രണ്ടായിരം പേരാണ് മോഹന്‍ലാലിന്റെ കമന്റിന് ലൈക്ക് ചെയ്തത്. അങ്ങനെ ലാലേട്ടനും ട്രെന്‍ഡിന് വഴങ്ങിയെന്ന് ചുരുക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top