മോഹൻലാലിന്റെ ബി​ഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’; നിർമാണം ഏക്താ കപൂർ

ഹിന്ദി സീരിയല്‍ സിനിമ നിര്‍മ്മാതാവായ ഏക്ത കപൂറിനൊപ്പം മോഹന്‍ലാലിന്റെ പുതിയ സിനിമ ഒരുങ്ങുന്നു. പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ‘വ്യഷഭ’ എന്നാണ്. മോഹന്‍ലാലും ഏക്ത കപൂറൂം ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലും പ്രചരിക്കുന്നുണ്ട്.

“ഒരു എപിക് ആക്ഷന്‍ എന്റര്‍ട്ടെയിനര്‍ ആയിരിക്കും വൃഷഭ.”
ഏക്ത കപൂര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

നന്ദ കിഷോറാണ് വൃഷഭയുടെ സംവിധായകന്‍. ജൂലൈയില്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

ബാലാജി ടെലിഫിലിംസിന്റെ ആദ്യ പാൻ ഇന്ത്യൻ ചുവടുവെപ്പാണ് വൃഷഭ. വൈകാരികതയ്ക്കും വി.എഫ്.എക്സിനും ആക്ഷനും പ്രാധാന്യമുള്ളതായിരിക്കും ചിത്രമെന്ന് ഏക്ത ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അടുത്തമാസം അവസാനത്തോടെ ആരംഭിക്കും. കണക്റ്റ് മീഡിയ, എ.വി.എസ് സ്റ്റുഡിയോസ് എന്നിവരും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. ചിത്രത്തിലെ മറ്റുതാരങ്ങളേക്കുറിച്ചോ അണിയറപ്രവർത്തകരേക്കുറിച്ചോ ഉള്ള വിവരങ്ങൾ നിർമാതാക്കൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top