മോഹന്‍ലാൽ ജോഷി ചിത്രം ‘റമ്പാന്‍’, മുണ്ട് മടക്കിക്കുത്തി മാസ് ലുക്കില്‍ സിനിമയുടെ മോഷന്‍ പോസ്റ്റര്‍

മോഹന്‍ലാല്‍ നായകാനകുന്ന ജോഷി ചിത്രം റമ്പാന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. കയ്യില്‍ ചുറ്റികയും തോക്കും പിടിച്ച് മുണ്ട് മടക്കിക്കുത്തി മാസ് ലുക്കില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് മോഷന്‍ പോസ്റ്ററില്‍ കാണുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രീകരണം നടക്കുക. ചെമ്പന്‍ വിനോദ് ജോസിന്റേതാണ് തിരക്കഥ.

എട്ട് വര്‍ഷത്തിന് ശേഷം ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ‘ലൈല ഓ ലൈല’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയത്. ‘അങ്കമാലി ഡയറീസ്’, ‘ഭീമന്റെ വഴി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചെമ്പന്‍ വിനോദ് തിരക്കഥ എഴുതുന്ന സിനിമയാണിത്. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. 2024 ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. ഇതൊരു പാൻ ഇന്ത്യൻ ചിത്രം കൂടിയാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top