‘എമ്പുരാന്‍’ ചിത്രീകരണ തീയതി പ്രഖ്യാപിച്ചു; നിര്‍മ്മാണ പങ്കാളി ലൈക പ്രൊഡക്ഷന്‍സ്, ഒരുങ്ങുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലുസിഫറിന്റെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണ തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 5 നാണ് ചിത്രീകരണം ആരംഭിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ഔദ്യോഗിക യുട്യുബ് ചാനലിലാണ് ‘L2E-ദി ലോഞ്ച്’ വീഡിയോ പുറത്തുവിട്ടത്.
മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലുസിഫറിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്‍’ എന്ന പേരിലൊരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്ഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നതോടെ പാന്‍ ഇന്ത്യന്‍ ചിത്രമായി മാറുകയാണ് എമ്പുരാന്‍. മലയാളത്തിനു പുറമേ തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
2019ല്‍ ഇറങ്ങിയ ലുസിഫര്‍ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ആരാധകരുടെ നാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വിവരങ്ങള്‍ പുറത്തുവിടുന്നത്. മോഹന്‍ലാല്‍, ടൊവിനൊ തോമസ്, മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ഷാജോണ്‍ തുടങ്ങിയ വന്‍ താരനിരകളാണ് ചിത്രത്തില്‍ അണിനിരന്നത്. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമായിരുന്നു ലുസിഫര്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here