ജോഷി ചിത്രം ‘റമ്പാന്‍’ ഉപേക്ഷിച്ച് മോഹന്‍ലാല്‍; തിരക്കഥയുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റിപ്പോര്‍ട്ട്; തിരക്കഥ ഒരുക്കിയത് ചെമ്പന്‍ വിനോദ്

മോഹന്‍ലാലും ജോഷിയും വര്‍ഷങ്ങള്‍ക്ക് ശേഷം റമ്പാന്‍ എന്ന ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനും വലിയ സ്വീകരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. എന്നാല്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജോഷി ചിത്രത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറിയെന്നാണ് അറിയുന്നത്. തിരക്കഥയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് പിന്മാറ്റമെന്നും ഇതോടെ ജോഷി റമ്പാന്‍ ഉപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നടന്‍ കൂടിയായ ചെമ്പന്‍ ജോസ് ആണ് റമ്പാന്റെ തിരക്കഥ ഒരുക്കുന്നത്. കയ്യില്‍ ചുറ്റികയും തോക്കും പിടിച്ച് മുണ്ട് മടക്കിക്കുത്തി മാസ് ലുക്കില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെയായിരുന്നു മുമ്പ് റിലീസ് ചെയ്ത മോഷന്‍ പോസ്റ്ററില്‍ ചിത്രീകരിച്ചിരുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന റമ്പാന്‍ ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രീകരണം നടക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എട്ട് വര്‍ഷത്തിന് ശേഷം ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും റമ്പാനുണ്ടായിരുന്നു. ‘ലൈല ഓ ലൈല’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയത്. ‘അങ്കമാലി ഡയറീസ്’, ‘ഭീമന്റെ വഴി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചെമ്പന്‍ വിനോദ് തിരക്കഥ എഴുതുന്ന ചിത്രമായിരുന്നു ഇത്. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്‌സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് ചേര്‍ന്ന് ചിത്രം നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top