ശങ്കർ രാമകൃഷ്ണന്റെ ‘റാണി’ ട്രെയിലർ പുറത്തിറക്കി മോഹൻലാൽ
തിരകഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ ‘പതിനെട്ടാംപടി’ എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് ‘റാണി’. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. മോഹൻലാൽ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് റാണിയുടെ ട്രെയിലർ ലോഞ്ച് ചെയ്തത്. ചിത്രം ഈ മാസം 21ന് തിയറ്ററുകളിൽ എത്തും.
ഭാവന, ഹണി റോസ്, ഉർവശി എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്ദേഗജനകമായ കഥ പറയുന്നു. കൂടാതെ ഇന്ദ്രൻസും ട്രെയ്ലറിൽ ഉണ്ട്. ഒരു ഡിക്ടറ്റീവയാണ് ചിത്രത്തിൽ ഇന്ദ്രന്‍സിന്റെ വേഷം. ത്രില്ലിംഗ് മുഹൂർത്തങ്ങളും നിഗുഢതയും നിറഞ്ഞതാണ് ട്രെയിലർ.
മാജിക്ക് ടൈൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മേന മേലത്താണ് സംഗീതം. അനുമോൾ, മണിയൻപിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അംബി നീനാസം എന്നിവരും ചിത്രത്തിലുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here