മോഹന്‍ലാല്‍-ശോഭന ചിത്രം ഷൂട്ടിങ് തുടങ്ങി; തൽക്കാലം പേര് L-360, ലൊക്കേഷന്‍ തൊടുപുഴ; കൈകൊടുത്ത് തുടങ്ങി താരജോഡികള്‍
ഇടുക്കി : വെള്ളിത്തിരയെ ഇളക്കി മറിച്ച പ്രിയ ജോഡികളായ മോഹന്‍ലാലും ശോഭനയും ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വലിയ ഇടവേളക്കുശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ് ആരംഭിച്ചത്. തരുണ്‍ മൂര്‍ത്തിയുടെ പിതാവ് മധുമൂര്‍ത്തി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നല്‍കി.
സാധാരണക്കാരനായ ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷണ്‍മുഖത്തിന്റെ ജീവിതം നര്‍മ്മത്തിലൂടെ അവതരിപ്പിക്കാനാണ് സംവിധായകന്റെ ശ്രമം. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മോഹന്‍ലാലിന്റെ 360-ാമത് ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ L -360 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ചിത്രീകരണം തുടങ്ങുന്നതിന്റേയും ശോഭനയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റേയും സന്തോഷം മോഹന്‍ലാല്‍ ഫേയ്‌സബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here