വിശാൽ കൃഷ്ണമൂർത്തി 24 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി; ‘ദേവദൂതൻ’ വീണ്ടും തിയേറ്ററുകളിൽ

24 വർഷങ്ങൾക്കുശേഷം 4കെ ദൃശ്യാനുഭവത്തോടെ തിയേറ്ററുകളിലെത്തിയ ദേവദൂതന് മികച്ച വരവേൽപ് ഒരുക്കി ആരാധകർ. വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും ബിഗ് സ്ക്രീനിലേക്ക് വീണ്ടുമെത്തിയത് സിനിമാ പ്രേമികളെ ആവേശത്തിലാക്കിയിട്ടുണ്ട്. തിയേറ്റുകളിൽനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
2000 ഡിസംബറിലാണ് ദേവദൂതൻ റിലീസ് ചെയ്തത്. എന്നാൽ സിനിമ പരാജയപ്പെടുകയായിരുന്നു. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം തികച്ചും വേറിട്ട അവതരണ രീതിയിലാണ് അണിയിച്ചൊരുക്കിയത്. വിദ്യാസാഗർ ഈണം പകർന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായെങ്കിലും തിയേറ്ററുകളിൽ ഓളം സൃഷ്ടിക്കാനായില്ല.
ദേവദൂതനിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹൻലാൽ എത്തിയത്. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാർ, ജഗതി ശ്രീകുമാർ, ജനാർദനൻ, മുരളി, ശരത്, ജഗദീഷ്, വിജയലക്ഷ്മി, ലെന, രാധിക തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here