മോഹൻലാൽ വീണ്ടും ‘അമ്മ’ പ്രസിഡൻ്റാകും; മൂന്നാമൂഴത്തിലെ തിരഞ്ഞെടുപ്പ് എതിരില്ലാതെ

സമ്മർദ്ദങ്ങൾ ഫലംകണ്ടു; ഒഴിയാൻ താൽപര്യം അറിയിച്ച മോഹൻലാൽ ഒരുതവണ കൂടി താരസംഘടനയെ നയിക്കാനെത്തുന്നു. അദ്ദേഹത്തിനെതിരെ മത്സരിക്കാൻ ആരുമില്ല. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിനം പിന്നിട്ടപ്പോഴാണ് ചിത്രം വ്യക്തമായത്. ജനറൽ സെക്രട്ടറി അടക്കം നിർണായക സ്ഥാനങ്ങളിലേക്ക് മത്സരം ഉണ്ടാകുമെന്നും ഉറപ്പായി. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ പത്രിക സമർപ്പിച്ചിട്ടുണ്ട്.

രണ്ടുതവണയായി പ്രസിഡൻ്റ് സ്ഥാനത്ത് തുടരുന്ന മോഹൻലാൽ ഇത്തവണ ഒഴിയാൻ സന്നദ്ധത അറിയിച്ചെങ്കിലും സ്നേഹ സമ്മർദ്ദങ്ങൾക്ക് വഴങ്ങി തുടരുമെന്ന് മാധ്യമ സിൻഡിക്കറ്റ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇടവേള ബാബു ഒഴിയുന്ന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖ് മത്സരിക്കുമെന്നും റിപ്പോർട്ട് ചെയ്തിരുന്നു.

താരസംഘടനയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കും മത്സരം ഉറപ്പായി. ജഗദീഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവരാണ് ഈ സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരിക്കുന്നത്. ഈമാസം 30ന് കൊച്ചിയിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ദീർഘകാലം സംഘടനയെ നയിച്ച ഇന്നസെൻ്റിൻ്റെ മരണത്തെ തുടർന്നാണ് മോഹൻലാൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top