സംവിധാനം മോഹന്‍ലാല്‍; ‘ബറോസ്’ റിലീസ് പ്രഖ്യാപിച്ചു; സ്കൈലാർക്ക് പിക്ചേഴ്സ് ഫെയ്സ്ബുക്കിലൂടെ

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ മെയ് 16ന് തിയറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. 2019 ഏപ്രില്‍ മാസത്തിലാണ് മോഹന്‍ലാലിന്റെ സ്വപ്‌നപദ്ധതിയായ ‘ബറോസി’നെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രം ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രമായി മോഹന്‍ലാലും എത്തുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 15 മുതല്‍ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി ‘ബറോസ്’ പ്രദര്‍ശനത്തിനെത്തുന്നത്. അതിനൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മോഹൻലാൽ തന്റെ കന്നിച്ചിത്രം ഒരുക്കുന്നത്. ‘മൈ ഡിയർ കുട്ടിച്ചാത്ത’നിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്.

ടി. കെ. രാജീവ് കുമാറാണ് ചിത്രത്തിന്റെ ക്രീയേറ്റിവ്‌ ഹെഡ് ആയി പ്രവർത്തിക്കുന്നത്. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. പ്രമുഖ കലാസംവിധായകന്‍ സന്തോഷ് രാമന്റേതാണ് സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട പേര്. സംഗീതം ലിഡിയന്‍ നാദസ്വരം. മോഹൻലാലിനൊപ്പം വിദേശ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാര്‍ക്ക് കിലിയന്‍ ബറോസ് ടീമിന്റെ ഭാഗമാകുന്നുണ്ട്. 3ഡിയിലാണ് മോഹന്‍ലാലിന്റെ ഫാന്റസി ചിത്രം ഒരുങ്ങുന്നത്. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച ബറോസ് നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്.

ഓൺലൈൻ മാർക്കറ്റിങ് പ്രമോഷൻ കമ്പനിയായ സ്കൈലാർക്ക് പിക്ചേഴ്സ് ആണ് റിലീസ് വിവരം ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top