സ്റ്റീഫനല്ല, ഇത് ഖുറേഷി അബ്രാം; മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ‘എമ്പുരാന്‍’ ക്യാരക്ടർ പോസ്റ്റർ; തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എല്‍2: എമ്പുരാന്‍’. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് എമ്പുരാന്‍ എന്നതു തന്നെയാണ് കാത്തിരിപ്പിന്റെ കാരണവും. മോഹന്‍ലാലിന്റെ ജന്മദിനം പ്രമാണിച്ച് മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ടീം എമ്പുരാന്‍. നിരവധി ബോര്‍ഡി ഗാര്‍ഡുകളുടെ ഇടയിലൂടെ ഖുറേഷി അബ്രാം ലുക്കില്‍ നടന്നുവരുന്ന മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം.

150 കോടിക്കു മേല്‍ ബജറ്റിലൊരുങ്ങുന്ന എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും തമിഴിലെ പ്രമുഖ നിര്‍മാതാക്കളായ ലെയ്കയും ചേര്‍ന്നാണ് എമ്പുരാന് മുതല്‍ മുടക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാകും മോഹന്‍ലാല്‍ ചിത്രം റിലീസിനെത്തുക.

രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ട് തിരുവനന്തപുരത്തു നിന്നുള്ള ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സായ് കുമാര്‍, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ എന്നീ ലൂസിഫര്‍ താരങ്ങള്‍ക്കു പുറമെ, സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും എമ്പുരാന്റെ ഭാഗമാകുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top