മോഹന്‍ലാലിന്റെ ‘നേര്’ ഹോട്ട്‌സ്റ്റാറില്‍; അഞ്ച് ഭാഷകളില്‍ വാദിച്ച് വിജയമോഹന്‍
നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’. തിയറ്ററില്‍ ഏറെ കൈയടിനേടിയ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ഇന്നലെ രാത്രിമുതൽ സ്ട്രീമിങ് ആരംഭിച്ചു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം കാണാനാകും.
‘പുലിമുരുകന്‍’, ‘ലൂസിഫര്‍’ എന്നീ സിനിമകള്‍ക്ക് ശേഷം 100 കോടി ക്ലബ്ബില്‍ ഇടം നേടിയ മോഹന്‍ലാല്‍ ചിത്രം എന്ന പ്രത്യേകതയും ‘നേരി’നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത കോര്‍ട്ട് റൂം ഡ്രാമ ക്രിസ്മസ് റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തിയത്. ജീത്തു ജോസഫും നടിയും അഭിഭാഷകയുമായ ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ വിജയമോഹന്‍ എന്ന അഭിഭാഷക കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അനശ്വര രാജന്‍, ജഗദീഷ്, സിദ്ദീഖ്, പ്രിയാമണി, അതിഥി ബാലന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here