മോഹന്‍ലാലിന്റെ ‘റാം’ സംഗീതംകൊണ്ട് ഞെട്ടിക്കും; ഒരുങ്ങുന്നത് വ്യത്യസ്തമായ തീം മ്യൂസിക്കും മാസ് ഗാനങ്ങളുമെന്ന് വിനായക് ശശികുമാര്‍; ക്രിസ്മസിന് ആദ്യ ഭാഗം റിലീസ്
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് റാം. 2013ലെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന് ശേഷം ഇരുവരും ഒന്നിച്ചത് റാമിന് വേണ്ടിയായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍, സാമ്പത്തിക പ്രതിസന്ധികള്‍ എന്നീ കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയി. ഇടക്കാലത്ത് പൂര്‍ണമായും ചിത്രീകരണം നിലച്ചുപോയെന്നു തന്നെ വേണം പറയാന്‍. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നും റാമിന്റെ ഷൂട്ടിങ് ഓഗസ്റ്റില്‍ പുനരാരംഭിക്കുമെന്നും അടുത്തിടെ ഒരു ചടങ്ങില്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ചിത്രം എത്തുന്നത് വമ്പന്‍ തീം മ്യൂസിക്കുമായായിരിക്കും എന്നാണ് ഗാനരചയിതാവ് വിനായക് ശശികുമാര്‍ പറയുന്നത്.
ചിത്രത്തിന്റെ തീം മ്യൂസിക്കിനായി താന്‍ ഇംഗ്ലിഷ് വരികളാണ് എഴുതിയിരിക്കുന്നതെന്നും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനുള്ള തന്റെ താത്പര്യം സംവിധായകന്‍ അംഗീകരിച്ചുവെന്നും വിനായക് വെളിപ്പെടുത്തി. മലയാള സിനിമയ്ക്ക് പുതുമയുള്ള ഒരു മാസ് ഗാനമായിരിക്കും റാം സമ്മാനിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ജെയിംസ് ബോണ്ട് സിനിമാ ഫ്രാഞ്ചൈസി തരത്തിലുള്ളതായിരിക്കും സംഗീതമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടുഭാഗങ്ങളായാണ് റാം പ്രേക്ഷകരിലേക്കെത്തുക. ആദ്യഭാഗം ക്രിസ്മസിന് തിയറ്ററുകളില്‍ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here