ഔദ്യോഗിക സ്ഥിരീകരണമായി, സഹലിന് ഒരായിരം നന്ദി; കലൂരില്‍ ഇനി പുലിയിറങ്ങുന്നു

കൊച്ചി: മഞ്ഞപ്പടയുടെ മിന്നുംതാരം സഹല്‍ അബ്ദുള്‍ സമദ് ബ്ലാസ്റ്റേഴ്സ് വിടുന്നു. പുതിയ സീസണിലെ മറ്റൊരു മെഗാ സ്വാപ്പിന് ഔദ്യോഗിക സ്ഥിരീകരമാകുമ്പോള്‍, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റാണ് സഹലിനെ സ്വന്തമാക്കിയിരിക്കുന്നത്. പകരം ബംഗാളിന്റെ പുലിക്കുട്ടി പ്രീതം കൊട്ടാല്‍ ബ്ലാസ്റ്റേഴ്സിലേക്കെത്തും. ഏകദേശം 1.75 കോടി രൂപയാണ് സഹലിനായി മോഹന്‍ ബഗാന്‍ കെെമാറിയിരിക്കുന്നത്. പ്രീതം കോട്ടാലിന്റെ ട്രാൻസ്ഫർ മൂല്യം ഏകദേശം 1.50 കോടിയാണെന്നും ഖേല്‍ നൗ റിപ്പോർട്ടുചെയ്യുന്നു.

അഞ്ചുവര്‍ഷത്തെ കരാറിലാണ് സഹല്‍ മോഹന്‍ ബഗാനിലെത്തുന്നത്. ബ്ലാസ്‌റ്റേഴ്‌സുമായി താരത്തിന് രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. 2018 മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമായിരുന്ന സഹല്‍ ടീമിനായി 92 മത്സരങ്ങള്‍ കളിച്ച് 10 ഗോളുകളും നേടി. ട്രാന്‍സഫർ സ്ഥിരീകരിച്ചുകൊണ്ട് സഹലിന് നന്ദിയറിയിച്ച ബ്ലാസ്റ്റേഴ്സ് പുതിയ അംഗത്തെ ഔദ്യോഗികമായി സ്വാഗതം ചെയ്തിട്ടുമുണ്ട്.

നേരത്തെ, ഡിഫൻഡർ ഹോർമിപാം റൂയിവയെ ട്രാന്‍സ്ഫറിനായി കേരള ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ആ കരാറില്‍ മോഹന്‍ ബഗാന് താത്പര്യമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ക്ലബ് മാറ്റത്തിനുള്ള സന്നദ്ധതയറിയിച്ച് സഹല്‍ മുന്നോട്ടുവന്നത്. ഡിഫന്‍ഡർമാരെ തേടുന്ന ബ്ലാസ്റ്റേഴ്സിനും പ്രീതം കോട്ടാലുമായുള്ള ഡീല്‍ ഗുണകരമാകും. നിലവില്‍ മൂന്നുവർഷത്തെ കരാറാണ് താരം ബ്ലാസ്റ്റേഴ്സുമായി ഒപ്പുവച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top