പ്രാങ്ക് എന്ന് പറഞ്ഞ് പെൺകുട്ടികളെ ശല്യം ചെയ്യൽ; നെയ്യാറ്റിൻകരയിൽ രണ്ടുപേർ പിടിയിൽ
September 19, 2023 7:51 PM

നെയ്യാറ്റിൻകര: മുഖമൂടി ധരിച്ചെത്തി പെൺകുട്ടികളോട് മോശമായി പെരുമാറിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ആനാവൂർ സ്വദേശി മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പോലീസ് പിടിയിലായത്. പ്രാങ്ക് വീഡിയോ എന്ന പേരിൽ പെൺകുട്ടികളോട് മോശമായി പെരുമാറുകയും കയ്യിൽ കടന്നു പിടിക്കുകയും ചെയ്‌തെന്നാണ് പരാതി.
കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖംമൂടിയും വസ്ത്രവും ധരിച്ച് വിദ്യാർത്ഥികളെ ശല്യം ചെയുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. നെയ്യാറ്റിൻകര കോൺവെന്റ് റോഡിലാണ് സംഭവം നടന്നത്. ഇത് പതിവായതോടെ നാട്ടുകാർ ഇടപെട്ട് സി സി ടി വി ദൃശ്യങ്ങൾ സഹിതം പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here