പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ 21കാരന്‍ അറസ്റ്റില്‍
July 6, 2024 12:54 PM

കണ്ണൂർ കേളകത്ത് പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ 21കാരൻ അറസ്റ്റിലായി. കേളകത്തെ ലിയോ.സി.സന്തോഷ് (21) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് 16കാരി പരാതിയില്‍ പറഞ്ഞത്. അന്വേഷണം നടക്കുന്നതിനിടെ മുങ്ങിയ പ്രതിയെ വിദഗ്ധമായാണ് കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്.
Also Read: പനി ചികിത്സയ്ക്ക് എത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഡോക്ടര്‍; പ്രതി ഒളിവില്‍
എറണാകുളം തൃക്കാക്കര സ്റ്റേഷൻ പരിധിയിലെ ഹോട്ടലിൽവെച്ചായിരുന്നു അറസ്റ്റ്. എസ്.ഐ. എം.രമേശന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സുനിൽ വളയങ്ങാടൻ, സി.വിജയൻ, സി.പി.ഒമാരായ ഒ.കെ.പ്രശോഭ്, പി.രാജേഷ്, സുമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here