വീട്ടില്‍ മകളോടൊപ്പം കാമുകനെ കണ്ടു; കുപിതയായ അമ്മ 19കാരിയെ കഴുത്ത് ഞെരിച്ചു കൊന്നു; പരാതി നല്‍കി മകന്‍
ഹൈദരാബാദ്: വീട്ടില്‍ കാമുകനെ വിളിച്ചുവരുത്തിയ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കാമുകനെ വിളിച്ചുവരുത്തിയ ദേഷ്യത്തിലാണ് അമ്മ ഈ ക്രൂരകൃത്യം ചെയ്തത്. സഹോദരിയെ അമ്മ മര്‍ദിച്ച ശേഷം കൊലപ്പെടുത്തിയെന്ന് പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ മൊഴി നല്‍കി. സംഭവത്തില്‍ ദൃക്സാക്ഷിയായിരുന്നു സഹോദരന്‍.
ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തിലായിരുന്നു സംഭവം. 19 വയസുള്ള ഭാര്‍ഗവി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മകളെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോയ ജന്‍ഗമ്മ, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വന്നപ്പോഴാണ് മകളോടൊപ്പം കാമുകനെ കണ്ടത്. കുപിതയായ ജന്‍ഗമ്മ യുവാവിനെ വീട്ടില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പെണ്‍കുട്ടിയെ മര്‍ദിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന സാരികൊണ്ട് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
സഹോദരിയെ അമ്മ മര്‍ദിക്കുന്നതും കൊലപ്പെടുത്തുന്നതും നേരില്‍ കണ്ട സഹോദരനാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവം പൂര്‍ണ്ണമായി സഹോദരന്‍ കണ്ടതായാണ് പോലീസ് പറയുന്നത്. ഭാര്‍ഗവിക്ക് വിവാഹാലോചനകള്‍ നടക്കുന്നുണ്ടായിരുന്നു എന്നും ഉടന്‍ കല്യാണം നടത്താനുള്ള തീരുമാനത്തിലായിരുന്നു കുടുംബമെന്നും പോലീസ് പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here