ഇത്തവണ കാലവര്‍ഷം നേരത്തെ എത്തും; മേയ് അവസാനത്തോടെ മഴക്കാലം; രാജ്യത്ത് സാധാരണയില്‍ കവിഞ്ഞ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മേയ് അവസാന വാരത്തോടെ മഴയെത്തുമെന്നാണ് വിവരം. രാജ്യത്തിന്‍റെ മിക്കഭാഗങ്ങളിലും മണ്‍സൂണില്‍ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കും. വടക്കുകിഴക്കന്‍, വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുക. ലാ നിന പ്രതിഭാസം വരുന്ന ഓഗസ്റ്റ്‌, സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ ശക്തമാക്കും.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മദ്ധ്യ–തെക്കൻ ജില്ലകളിൽ വേനൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകും.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ വയനാട്ടിലും കോഴിക്കോടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എൽനിനോയുടെ സ്വാധീനം കുറഞ്ഞതോടെ വേനൽമഴ കൂടുമെന്നാണ് വിവരം. 24 മണിക്കൂറിൽ 64,5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പും തുടരുകയാണ്. പാലക്കാട്, തൃശൂർ, കൊല്ലം എന്നീ ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top