കാലവര്‍ഷം കേരളത്തില്‍ കനക്കും; 106 ശതമാനം അധിക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; വെള്ളിയാഴ്ചയോടെ മഴ സജീവമാകുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം : കാലവര്‍ഷത്തില്‍ കേരളം ഉള്‍പ്പെടെയുളള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത്തവണ 106 ശതമാനം അധികമഴയ്ക്ക് സാധ്യതയെന്നാണ് നിലവിലെ വിലയിരുത്തല്‍. ജൂണ്‍ മാസത്തില്‍ കേരളത്തില്‍ മാത്രം ശക്തമായ മഴ ലഭിക്കും. വെള്ളിയാഴ്ചയോടെ തന്നെ കാലവര്‍ഷമെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് മികച്ച വേനല്‍മഴ ലഭിച്ചിരുന്നു. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31വരെ സാധാരണ ലഭിക്കേണ്ടത് 359.1 മില്ലീ മീറ്ററാണ്. എന്നാല്‍, ഈ വര്‍ഷം മെയ് 24 വരെ 360.8 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. 12 ജില്ലകളിലും വേനല്‍കാലത്ത് ലഭിക്കേണ്ട മഴ ലഭിച്ചിട്ടുണ്ട്. ഇടുക്കി, കൊല്ലം ജില്ലകളില്‍ മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്.
വേനല്‍മഴയില്‍ തന്നെ സംസ്ഥാനത്ത് പലയിടങ്ങളിലും മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കാലവര്‍ഷത്തില്‍ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പുളളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here